കാര്‍ മോഷണം, മൂന്ന് പ്രതികള്‍ അറസ്റ്റില്‍

0
152

കോട്ടയം: നഗരത്തില്‍ നിന്ന് കാര്‍ മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് ആലപ്പാട്ട് വീട്ടില്‍ ഷിനു(31), വടവാതൂര്‍ വള്ളോപറമ്പില്‍ വീട്ടില്‍ സന്തോഷ് എന്നു വിളിക്കുന്ന പുരുഷോത്തമന്‍( 44) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം കോട്ടയം രമ്യ തീയറ്ററിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിക്ക വിസ്റ്റ കാറും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

പ്രതിയായ ഷിനു കൊച്ചുമോന് കോട്ടയം ജില്ലയില്‍ കോട്ടയം വെസ്റ്റ്, ഈസ്റ്റ് അയര്‍ക്കുന്നം, കറുകച്ചാല്‍, എന്നിവിടങ്ങളില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്. എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ നവാസ്, സി.പി.ഓ മാരായ ദിലീപ് വര്‍മ, വിഷ്ണു വിജയദാസ്, ലിബു, ഷെജിമോന്‍, അനു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.