ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താം: സർക്കാർ തീരുമാനത്തിനെതിരെ ഐ.എം.എ കേരളാ ഘടകം

0
614

തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാരെ ശസ്ത്രക്രിയ നടത്താൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം.

ആയുർവേദ ഡോക്ടർമാരെ ശസ്ത്രക്രിയ നടത്താൻ അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയിലെ മെഡിക്കൽ ബിരുദങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയെ ബാധിക്കും. ആയുർവേദ ചികിത്സയുടെയും ആധുനിക ചികിത്സയുടെയും അസ്തിത്വം ഇത് തകർക്കും. സങ്കരചികിത്സയെ സർക്കാർ പ്രാത്സാഹിപ്പിക്കുകയാണെന്നും ഐഎംഎ പറഞ്ഞു.

ആയുർവേദ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇ.എൻ.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താനാണ് സർക്കാരിന്റെ അനുമതി.