പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കി പ്രതിക്ക് ജീവപര്യന്തം

0
85

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം.
കൂത്താട്ടുകുളം കുങ്കുമശേരി ഭാഗത്ത് കുഴിമറ്റത്ത് വീട്ടില്‍ ഷാന്‍.പി.സാജു (28) വിനെയാണ് പെരുമ്പാവൂര്‍ അതിവേഗ കോടതി ജീവപര്യന്തം തടവിനും നാല്‍പ്പതിനായിരം രൂപയ്ക്കും പിഴയും വിധിച്ചത്. കൂത്താട്ടുകുളം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.മോഹന്‍ദാസ്, എഎസ്‌ഐ എന്‍.പി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എ.സിന്ധു ഹാജരായി.