യുവജന കമ്മീഷന്‍ ചിന്താ ജെറോമിന് ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍

0
26

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചിന്താ ജെറോമിന് ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍.

മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് എന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിവാദ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറാണ് ഉത്തരവിറക്കിയത്. നേരത്തെ ചിന്തയ്ക്ക 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഇത്ഇ മുന്‍കാല പ്രാബല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയതിലൂടെ 8.50 ലക്ഷം രൂപ ചിന്തക്ക് ലഭിക്കുക. ശമ്പള കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്തെഴുതിയിരുന്നു.