ഇസ്രായേലിൽ ചിട്ടിയുടെ പേരിൽ 50 കോടി തട്ടി മലയാളി ദമ്പതികൾ

0
23

ഇസ്രയേലിൽ നിന്നും ചിട്ടിയുടെ പേരിൽ മലയാളികളുടെ പക്കൽ നിന്നും കോടികൾ തട്ടിയെടുത്ത ദമ്പതിമാർ മുങ്ങി. കണ്ണൂർ സ്വദേശികളായ ലിജോ ജോർജ് ചിറക്കലും ഭാര്യ പാലമറ്റം ഹൗസിൽ ഷൈനി ഷിനിലുമാണ് മലയാളികളിൽ നിന്ന് 50 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് നടത്തി നാടുവിട്ടത്.

പണം നഷ്ടമായവർ ജറുസലേം പോലീസിലും ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കും കേരള പോലീസിലും പരാതി നൽകിയിട്ടുണ്ട്.

ഇസ്രയേലിൽ വർഷങ്ങളായി പെർഫെക്ട് ചിട്ടി എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു ഇവർ. 350ലേറെ പേരിൽ നിന്ന് 2022 ഫെബ്രുവരി വരെ ഇവർ പണം പിരിച്ചു കൊണ്ടിരുന്നതായാണ് പരാതിയിൽ പറയുന്നത്. പലരിൽ നിന്നായി ഇത്തരത്തിൽ ഇവർ 20 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു.

വൻ വാഗ്ദാനങ്ങളായിരുന്നു ഇവർ നൽകിയിരുന്നത് എന്നത് കൊണ്ട് തന്നെ പലരും ഇവരുടെ കെണിയിൽ അകപ്പെടുകയായിരുന്നു. ഇവർ പണം തട്ടിയെടുത്ത് ഇസ്രയേൽ വിട്ടതിന് ശേഷമാണ് പരാതിക്കാർ വിവരമറിയുന്നത്. പണം നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങാനാകാതെ ഇസ്രയേലിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം