കൊല്ലത്ത് അയല്‍ക്കാര്‍ തമ്മിലടി, 6 പേര്‍ക്ക് പരുക്ക്

0
20

അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്ക്. കൊല്ലം അഷ്ടമുടി വടക്കേക്കരയില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വലിയവിള വീട്ടില്‍ ആന്റണി (49), മക്കളായ അബി (24), ബന്ധു യേശുദാസന് (47) എന്നിവര്‍ക്കും മറുവീട്ടിലെ സുധീര്‍ (42), ഹസീര്‍ (32) ബന്ധു അഷ്‌കര്‍ (21) എന്നിവര്‍ക്കും പരുക്കേറ്റു. ( Conflict between neighbours in Kollam ).

രണ്ട് കുടുംബങ്ങളിലെയും 16 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ കൊല്ലം ജില്ലാആശുപത്രിയിലും മതിലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.