സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല, അറസ്റ്റ് ചെയ്യരുതെന്ന് കോടതി

0
33

ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യമാണ് റദ്ദാക്കിയത്.

അതേസമയം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് അറസ്റ്റ് തടയുന്നതെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. അപ്രസക്തമായ കാരണങ്ങള്‍ പരിശോധിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.