റംസിയുടെ ആത്മഹത്യ, ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

39
954

കൊല്ലം: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിന് കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പെൺകുട്ടിയുടെ കാമുകനായിരുന്ന ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി

പ്രതിക്ക് ജാമ്യം നൽകിയാൽ, മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാകാത്ത സാഹചര്യത്തിൽ തെളിവ് നശിപ്പിച്ചേക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

റംസിയും ഹാരിസുമായി സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഒന്നര മാസത്തോളമായി റമീസ് റിമാൻഡിലാണ്.

39 COMMENTS