കേരളത്തിൽ ഇന്ന് 4138 പേർക്ക് കോവിഡ് 19,3599 പേർക്ക് സമ്പർക്കം മൂലം രോഗം

85
1205

കേരളത്തിൽ ഇന്ന് 4138 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേർ നിലവിൽ ചികിത്സയിലുണ്ട്. 3599 പേർക്ക് സമ്പർക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്.

ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേർ രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂർ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂർ 195, ഇടുക്കി 60, കാസർഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

47 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂർ 5, പത്തനംതിട്ട 4, കൊല്ലം 3, കാസർകോടട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാംപിൾ, എയർപോർട്ട് സർവൈലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 47,28,404 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

85 COMMENTS