ഇന്ന് കേരളത്തിൽ 1564 പേർക്ക് കോവിഡ് 19, 1380 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
1092

ഇന്ന് കേരളത്തിൽ 1564 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 98 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നുള്ള 60 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 100 പേർക്കും 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

3 പേരാണ് കോവിഡ് മൂലം ഇന്ന് കേരളത്തിൽ മരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

തിരുവനന്തപുരം 434, മലപ്പുറം 202, പാലക്കാട് 202, എറണാകുളം 115, കോഴിക്കോട് 98, കാസർഗോഡ് 79, പത്തനംതിട്ട 75, തൃശൂർ 75, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂർ 27, വയനാട് 27. എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.