കേരളത്തിൽ ഇന്ന് 2333 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതിൽ 53 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേർക്കും, മലപ്പുറം ജില്ലയിലെ 297 പേർക്കും, ആലപ്പുഴ ജില്ലയിലെ 240 പേർക്കും, എറണാകുളം ജില്ലയിലെ 214 പേർക്കും, കോട്ടയം ജില്ലയിലെ 198 പേർക്കും, കാസർഗോഡ് ജില്ലയിലെ 154 പേർക്കും, കണ്ണൂർ ജില്ലയിലെ 122 പേർക്കും, തൃശൂർ ജില്ലയിലെ 89 പേർക്കും, പത്തനംതിട്ട ജില്ലയിലെ 78 പേർക്കും, കൊല്ലം ജില്ലയിലെ 74 പേർക്കും, കോഴിക്കോട് ജില്ലയിലെ 60 പേർക്കും, പാലക്കാട് ജില്ലയിലെ 55 പേർക്കും, ഇടുക്കി ജില്ലയിലെ 38 പേർക്കും, വയനാട് ജില്ലയിലെ 13 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
17 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 7 ഐ.എൻ.എച്ച്.എസ്. ജിവനക്കാർക്കും രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാർഗവി (90), പത്തനംതിട്ട അടൂർ സ്വദേശി ഷംസുദീൻ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജൻ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പൻ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി.