കേരളത്തിൽ ഇന്ന് 8790 പേർക്ക് കോവിഡ് 19, 7646 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
215

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ്19. ഇതിൽ 7646 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 872 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.178 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

എറണാകുളം 1250, കോഴിക്കോട് 1149, തൃശൂർ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂർ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസർകോട് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശി തങ്കപ്പൻ ആശാരി (80), നെട്ടയം സ്വദേശി സുകുമാരൻ (79), നേമം സ്വദേശി സോമൻ (67), മലയിൻകീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരൻ നായർ (75), ആലപ്പുഴ കനാൽ വാർഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാർ സ്വദേശി അബ്ദുൾ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീൻ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂർ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്‌റഫ് (56), മുണ്ടംവേലി സ്വദേശി രാജൻ (85), തൃശൂർ ചോലകോട് സ്വദേശി പുഷ്പകരൻ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂർ സ്വദേശി ബഷീർ അഹമ്മദ് (67), ഒല്ലൂർ സ്വദേശി ശങ്കരൻ (76), സുരഭി നഗർ സ്വദേശി സോളമൻ (55), കൊറട്ടി സ്വദേശി ഗോപാലൻ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയിൽ (51), നാട്ടുകൽ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടി (57), കോഴിക്കോട് കാപ്പിൽ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാൽ സ്വദേശിനി ചിന്നമ്മ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1403 ആയി.എറണാകുളം 994, കോഴിക്കോട് 1087, തൃശൂർ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂർ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസർകോട് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.94 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂർ 19 വീതം, എറണാകുളം 7, തൃശൂർ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസർകോട് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂർ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂർ 358, കാസർകോട് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,68,506 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 21,998 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 44,076,730സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈൻമെന്റ് സോൺ വാർഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂർ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ (5 സബ് വാർഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാർഡ് 1), തൃശൂർ ജില്ലയിലെ വേലൂർ (2), കൊല്ലം ജില്ലയിലെ കടക്കൽ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്ട് സ്പോട്ടുകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here