മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

0
45

പാലക്കാട്: മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം. കൊലയ്ക്ക് പിന്നില്‍ സിപിഎം എന്ന് ആര്‍എസ്എസ് ആരോപിക്കുന്നു.

രാത്രി 9.30 യോടെ കൊട്ടേക്കാട് ഒരു കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമം. സ്ഥലത്ത് രാഷ്ട്രീയപരമായി ചില പ്രശ്‌നങ്ങള്‍ നില നിന്നിരുന്നതായാണ് സൂചന.അതേസമയം സംഭവത്തിന് പിന്നിലെ കാരണം, ആക്രമികള്‍ ആരൊക്കെ എന്നത് സംബന്ധിച്ച് ഇപ്പോഴും ചില വ്യക്തതകള്‍ വരാനുണ്ട്.