അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

0
122

പത്തനംതിട്ട : അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അടൂർ മൂന്നാളം പിലാമിറ്റത്ത് വീട്ടിൽ ബൈജു (32)വാണ് അടൂർ പൊലീസിൻറെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട മാതാവ് ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് വീട്ടുകാർ പൊലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മാതാവും, കുട്ടിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അടൂർ ബൈപ്പാസിന് സമീപത്ത് നിന്നും ചൊവ്വാഴ്ച്ച രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അടൂർ ഡി വൈ എസ് പി ആർ.ബിനുവിൻറെ നിർദ്ദേശ പ്രകാരം, പൊലീസ് ഇൻസ്പെക്ടർ പ്രജീഷ്.റ്റി.ഡി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി, പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ത്രീകളെ ആക്രമിച്ചതടക്കമുള്ള കേസിലെ പ്രതിയാണ് ഇയാൾ.