തൃശൂര്‍: മകള്‍ അമ്മയ്ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി. തൃശൂര്‍ കുന്നംകുളം കിഴൂരില്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയായിരുന്നു സംഭവം.
വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ അമ്മയെ അസുഖബാധിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ദുലേഖ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എങ്കിലും രുഗ്മിണി മരിച്ചു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താന്‍ അമ്മയ്ക്ക് വിഷം കൊടുത്തതായി ഇന്ദുലേഖ സമ്മതിച്ചത്. സ്വത്ത് തര്‍ക്കമാകാം കൊലപാതക
കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.