ഇടുക്കിയില്‍ പിതാവ് പിന്നിലേയ്ക്ക് എടുത്ത ഓട്ടോറിക്ഷയ്ക്ക് അടിയില്‍ പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. ഇടുക്കി വെള്ളിലാംകണ്ടത്താണ് സംഭവം നടന്നത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് – ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. പിതാവ് പുറത്തേക്ക് പോകാനായി തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞ് ഓട്ടോയ്ക്ക് പിന്നിലേക്ക് ഓടിയെത്തുകയായിരുന്നു. മകള്‍ പിന്നിലുള്ളത് അറിയാതെ പിതാവ് ഓട്ടോ എടുത്തപ്പോഴാണ് അപകടമുണ്ടായത്. കുട്ടിയുടെ മൃതദേഹം. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്