സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

0
34

തൃശ്ശൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂർ പെരിഞ്ഞനത്ത്
ആഗസ്റ്റ് ഒന്നിന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്സാനയാണ് മരിച്ചത്. 21 വയസായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു മരണം.

വളരെക്കാലത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം നിരന്തരമായി സ്ത്രീധനത്തെ ചൊല്ലി അമലിന്റെ വീട്ടുകാർ അഫ്‌സാനയുമായി വഴക്കിട്ടിരുന്നു. അഫസാനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. ഭർത്താവ് അമലിനെ പൊലീസ് അറസ്‌റ് ചെയ്തു. മൊബൈൽ ഷോപ്പ് ജിവനക്കാരനാണ് അമൽ.