കേരളത്തില്‍ ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍

0
100
Portrait an unknown male doctor holding a stethoscope behind

കേരളത്തില്‍ ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. അന്നേദിവസം ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. നാളെ പ്രതിഷേധദിനം ആചരിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരത്തിന് കാരണമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. ജനുവരിയില്‍ നല്‍കിയ ഉറപ്പ് എട്ടുമാസമായിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം.

സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ പതിനൊന്നാം തീയതി കൂട്ട അവധിയെടുത്ത് പ്രതിഷേധത്തിനുളള നോട്ടീസ് നല്‍കിയതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. നാളെ ഡിഎംഒ ഓഫീസുകള്‍ക്ക് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. എന്നിട്ടും തീരുമാനമുണ്ടായില്ലെങ്കില്‍ ഒരുമാസത്തിന് ശേഷം കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.