വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0
14

കോട്ടയം: കനത്ത മഴയില്‍ വെള്ളം നിറഞ്ഞു കിടന്ന പാടത്തിന് സമീപം റബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. മണര്‍കാട് കാവുംപടി മേത്താപറമ്പുപടിക്ക് സമീപം പണ്ടാരത്തിക്കുന്നേല്‍ മാത്യു ടി കുര്യന്റെ(ബെന്നി) മകന്‍ അമല്‍ മാത്യു (16)വാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.

കോട്ടയത്ത് നിന്നും അഗ്‌നി രക്ഷാസേനയുടെ സ്‌കൂബാ സംഘം സംഭവസ്ഥലത്തെത്തി ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ അഞ്ചംഗ സംഘത്തോടൊപ്പം ഇവിടെ കുളിക്കാനിറങ്ങിയതായിരുന്നു അമല്‍. മണര്‍കാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്സ് അധ്യാപകനാണ് അമലിന്റെ പിതാവ് ബെന്നി