വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
26

തൃശ്ശൂർ: തൃശ്ശൂർ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് രണ്ട് യുവാക്കൾ മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് ,വെണ്ണാട്ടുപറമ്പിൽ സാന്റോ എന്നിവരാണ് മരിച്ചത്.

ചെങ്ങാലൂർ സ്വദേശികളായ മൂന്ന് പേർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് രണ്ടുപേർ ഒഴുക്കിൽ പെട്ടത്. മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.