ഗവര്‍ണറുടെ സമനില തെറ്റി: ഇ.പി ജയരാജന്‍

0
66

തിരുവനന്തപുരം : ഗവര്‍ണറുടെ സമനില തെറ്റിയെന്നും അദ്ദേഹത്തിന്റത് തരംതാണ ഭാഷയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇര്‍ഫാന്‍ ഹബീബിനെ ഗവര്‍ണര്‍ തെരുവുതെണ്ടിയെന്ന് വിളിച്ചു. ഗവര്‍ണറുടെ സമനില തെറ്റി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ആര്‍എസ്എസ് സേവകനായി ഗവര്‍ണര്‍ മാറി. ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. അത് ഇന്ത്യക്കും കേരളത്തിനും അപമാനമാണ്. തെരുവ് ഗുണ്ടകള്‍ ഉപയോഗിക്കാത്ത പദപ്രയോഗങ്ങളാണ് നടത്തുന്നത് തെറ്റുതിരുത്താന്‍ അദ്ദേഹം തയ്യാറാകണമെന്നും ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ 2019 ഡിസംബറില്‍ നടന്ന ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിന്റെ വേദിയില്‍ തനിക്കെതിരെ ആക്രമണശ്രമം നടന്നത് കേരളത്തിലായതുകൊണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അലിഗഡില്‍ പ്രസംഗിക്കുന്നതിനെ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് എതിര്‍ത്തിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അവിടെ ഭരിക്കുന്നത് യോഗി സര്‍ക്കാരായതു കൊണ്ടാണ് അതെന്നും ഗവര്‍ണര്‍ പറഞ്ഞു