ന്യൂഡല്‍ഹി: നിരോധിച്ച 2000 രൂപയുടെ നോട്ട് മാറ്റി വാങ്ങാന്‍ ബാങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡോ പൂരിപ്പിച്ച ഫോമോ നല്‍കേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു സമയം ഇരുപതിനായിരം രൂപ വരെയാണ് ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുക.
വെള്ളിയാഴ്ചാണ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. സെപ്റ്റംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സമയം അനുവദിച്ചിരിക്കുന്നത്. മാറ്റി വാങ്ങുന്നതിനു പകരം ബാങ്കില്‍ നിക്ഷേപിക്കുന്നതിനും തടസമില്ല.