കർഷകനെ കാട്ടാന ആക്രമിച്ചു കൊന്നു

0
73

കർണാടകയിൽ മലയാളി കർഷകനെ കാട്ടാന ആക്രമിച്ചു കൊന്നു. കർണ്ണാടകയിലെ ഇഞ്ചി കൃഷി നടത്തുന്ന മുട്ടിൽ സ്വദേശിയായ തൊഴിലാളിയെയാണ് കാട്ടാന കൊന്നത്. മുട്ടിൽ പാലക്കുന്ന് സ്വദേശി ബാലൻ (60) ആണ് മരിച്ചത്. നഷ്ട പരിഹാരം ആവശ്യപ്പെട്ട് സ്ഥലത്ത് മൃതദേഹം നീക്കാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു

ആനദിനമായി ആചരിക്കുന്ന ഇന്ന് രാവിലെ 7.30തോടെയാണ് സംഭവം. കർണാടകയിലെ എച്ച്ഡി കോട്ടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിലെ ഷെഡിൽ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്നു കർഷക തൊഴിലാളിയായ ബാലൻ. മറ്റു തൊഴിലാളികളികൾ ഷെഡിന് അകത്തായിരുന്നു. ഈ സമയം കാട്ടാന ഇഞ്ചി തോട്ടത്തിലേക്കെത്തുകയും ബാലനെ അതിക്രൂരമായി ആക്രമിക്കുകയുമാണുണ്ടായത്. ബാലൻ തൽസമയം മരിക്കുകയും ചെയ്തു.