അമ്പത്തിരണ്ടുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

0
548

കൊച്ചി : അമ്പത്തിരണ്ടുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കോതമംഗലം മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിലാണ് സംഭവം. വാഴയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ നളിനിയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

ഉച്ചക്ക് ഒരു മണിയോടെയാണ് ദാരുണസംഭവം. പശുവിനെ വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്നു. പശുവിനെ അഴിക്കാൻ ചെന്ന സമയത്ത് കാട്ടാന നളിനിയെ ആക്രമിക്കുകയായിരുന്നു.