പത്തനംതിട്ട: ആത്മഹത്യയ്ക്ക് ശ്രമിച്ച വിവാഹിതരായ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. അടൂര്‍ കെഎസ്ആര്‍ടിസി കവലയ്ക്ക് സമീപം ലോഡ്ജിലാണ് ഇരുവരെയും കണ്ടെത്തിയത്. ഐവര്‍കാല പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്താണ് (29) മരിച്ചത്. പേരൂര്‍ക്കട സ്വദേശിയായ 39 വയസ്സുകാരി യുവതിയാണ് യുവാവിനൊപ്പമുണ്ടായിരുന്നത്.
ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിലും യുവതിയെ ഗുളിക കഴിച്ച് അവശയായ നിലയിലുമാണ് കണ്ടെത്തിയത്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ട് പേരും വിവാഹിതരാണ്. യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. ഞായറാഴ്ചയാണ് രണ്ട് പേരും അടൂരില്‍ എത്തി മുറിയെടുത്തത്.