കാനഡയിൽ വ്യാജ ജോലിവാഗ്ദാനം, കോടികൾ തട്ടിയ മൂവാറ്റുപുഴക്കാരൻ അറസ്റ്റിൽ

0
29

മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ മുഖ്യപ്രതി അറസ്റ്റിൽ. കോട്ടയം കുറവിലങ്ങാട് കരയിൽ നസ്രത്ത് ഹിൽ ഭാഗത്ത് കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യൻ ( 31 ) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. ഇരുനൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നാണ് ഇയാൾ പണം തട്ടിയത്.

മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കൺസൽട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരിൽ ഐ.ഇ.എൽ.ടി എസ് പാസ്സ് ആകാതെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗർഥികളിൽ നിന്നായി 5 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.