വീട്ടമ്മയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു, അച്ഛനും മകനും അറസ്റ്റില്‍

0
51

മാന്നാര്‍: വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പില്‍ കുഞ്ഞച്ചന്‍ മകന്‍ ബിജു (53), ബിജുവിന്റെ മകന്‍ (അമ്പാടി) ബിജിന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. മാന്നാര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് കുന്നേല്‍ വീട്ടില്‍ സുപ്രന്റെ ഭാര്യ സുജാ കുമാരി (43) ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ സുജയുടെ വീട്ടിമുറ്റത്ത് കയറി അസഭ്യം പറയുകയും സുജയുടെ ഭര്‍ത്താവുമായി വഴക്കുണ്ടാകുന്നത് കണ്ട് തടസം പിടിക്കാന്‍ ചെന്ന സുജയെ വടി കൊണ്ട് അടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുജയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുജയുടെ വീട്ടുകാരുമായുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.