മകന്റെ കണ്‍മുമ്പില്‍ അച്ഛന്‍ കിണറ്റില്‍ വീണ് മരിച്ചു

0
26

പാലക്കാട്: മകന്റെ കണ്‍മുമ്പില്‍ അച്ഛന്‍ കിണറ്റില്‍ വീണ് മരിച്ചു. മണ്ണാര്‍ക്കാട് കുളപ്പാടം ഒഴുകുപാറ നരിയാര്‍മുണ്ട കാളിയപ്പന്‍ ആണ് മരിച്ചത്. 55 വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ആര്യമ്പാവ് കെ ടി ഡി സിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി കാളിയപ്പന്‍ വീഴുകയായിരുന്നു. മൂത്തമകന്‍ കാര്‍ത്തിക് നോക്കിനില്‍ക്കുകയായിരുന്നു അപകടം. കാര്‍ത്തിക് മറ്റുള്ളവരെ അറിയിച്ചാണ് കാളിയപ്പനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് കാളിയപ്പന്‍.