പതിനാറുകാരിയെ പീഡിപ്പിച്ച അമ്പത്തഞ്ചുകാരന് ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും

0
86

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച അമ്പത്തഞ്ചുകാരന് ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.
കോട്ടയ്ക്കകം ഒന്നാം പുത്തൻതെരുവിൽ ചിന്ന ദുരൈയ്ക്കാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതി ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 3 മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞു. പിഴത്തുകയിൽ 30,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം.
2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻതെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവദിവസം സഹോദരനും കൂട്ടുകാരുമായി ചിന്നദുരെയുടെ വീടിനു മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു.