വെള്ളക്കെട്ട്; ആശുപത്രിയിലെത്താന്‍ വൈകി, തൊഴിലാളി മരിച്ചു

0
10

അമ്പലപ്പുഴ: വെള്ളക്കെട്ട് മൂലം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുത്രിയിലേക്ക് പോയ തൊഴിലാളിയാണ് വഴിമദ്ധ്യേ മരിച്ചു. തലവടി പഞ്ചായത്ത് 8-ാം വാര്‍ഡില്‍ ഇല്ലത്ത് പറമ്പില്‍ ഇ.ആര്‍ ഓമനക്കുട്ടനാണ് (50) മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിക്കാണ് സംഭവം. നെഞ്ച് വേദനയെ തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും വള്ളത്തില്‍ കയറ്റി കരയ്‌ക്കെത്തിച്ച ശേഷം കാറില്‍ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം വാഹനത്തില്‍ കൊണ്ടുപോയാല്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സംസ്‌കാരം പിന്നീടേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഓമനക്കുട്ടന്റെ മൂത്തമകള്‍ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മറ്റൊരു മകള്‍ പ്രവീണ. മരുമകന്‍: സജി.