ഫുട്ബാൾ കളിക്കിടെ പ്രൊഫഷണൽ ഫുട്ബാൾ താരമായ 21 കാരൻ കുഴഞ്ഞുവീണു മരിച്ചു

0
47

കൽപ്പറ്റ: ഫുട്ബാൾ കളിക്കിടെ പ്രൊഫഷണൽ ഫുട്ബാൾ താരമായ 21 കാരൻ കുഴഞ്ഞുവീണു മരിച്ചു. വെത്തിരി കോളിച്ചാൽ സ്വദേശി അബ്ദുള്ള – ആമിന ദമ്പതികളുടെ മകൻ റാഷിദ് (21) ആണ് കോയമ്പത്തൂരിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം. കൂടെ കളിച്ചവർ റാഷിദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റാഷിദിന് കഉറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫുട്ബാൾ പരിശീലകൻ, റഫറി എന്നിവയിൽ ദേശീയ അംഗീകാരം ലഭിച്ചിരുന്നു. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുക്കുന്നുണ്ടായിരുന്നു. വയനാട്ടിൽ ബാബാ വൈത്തിരി, കോളിച്ചാൽ ക്ലബ് എന്നിവയിൽ അംഗമായ റാഷിദ് വടംവലിയിലും മികവ് പ്രകടിപ്പിച്ചിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ വൈത്തിരിയിലെ വീട്ടിലേക്ക് കൊണ്ടുവരും.