നാല് വയസുകാരന് അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരമര്‍ദനം

0
130

പാലക്കാട് : പിഞ്ചുകുഞ്ഞിന് അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരമര്‍ദനം. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ബാലനാണ് മര്‍ദനമേറ്റത്. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് കുട്ടിയെ മൃഗീയമായി മര്‍ദിച്ചത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കോട്ടത്തറ ട്രൈബ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.