സുഹൃത്തിന്റെ വീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

0
730

മുളന്തുരുത്തി: അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. ആമ്പല്ലൂർ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകൾ സൂര്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു. സൂര്യയുടെ സുഹൃത്തായ അശോകിന്റെ(29) വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസ് പരാതി നൽകി. കോളജിൽ സഹപാഠികളായ ഇരുവരും 4 വർഷം മുമ്പ് ഒന്നിച്ച് ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. ഡിസംബറിൽ 15ന് അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണു സംഭവം.

കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ എത്തിയ സൂര്യ കിടപ്പുമുറിയിൽ കയറി വാതിലടച്ചെന്നും വിവരം സൂര്യയുടെ വീട്ടിൽ അറിയിച്ച ശേഷം വാതിൽ തകർത്ത് നോക്കിയപ്പോൾ സൂര്യയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും അശോക് പറയുന്നു. അതേസമയം എല്ലാവരും വീട്ടിൽ ഉള്ള സമയത്ത് മരണം സംഭവിച്ചതിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

കട്ടിലിൽ കിടത്തിയ നിലയിൽ ആയിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ ബന്ധുവായ അംബുജാക്ഷൻ പറയുന്നു