കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരനിൽ നിന്ന് ഇന്റലിജൻസ് യൂണിറ്റ് 1456 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഇന്നലെയായിരുന്നു സംഭവം.
യാത്രക്കാരനെ അറസ്റ്റു ചെയ്തു. ശനിയാഴ്ചയായിരുന്നു മിശ്രിത രൂപത്തിൽ കണങ്കാലുകളിൽ ചുറ്റിയാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് അറിയിച്ചു.