കൊല്ലം: പേരക്കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകവെ കെസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് മുത്തശന്‍ മരിച്ചു. പന്മന മേക്കാട് ജോസ് കോട്ടേജില്‍ എല്‍.ജെറോം ഫെര്‍ണാണ്ടസ് (65) ആണ് മരിച്ചത്.
ആറുവയസുകാരിയടക്കം 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മകള്‍ ജോസഫൈന്‍, ജോസഫൈന്റെ കുട്ടി ജുവാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്. ജുവാനെ കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടു പോകുന്നതിനിടെ സ്‌കൂട്ടര്‍ കെസ്ആര്‍ടിസി ഓര്‍ഡിനറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.