മുത്തശിയുടെ സ്വർണ്ണ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ

0
24

എഴുപത്തിമൂന്നുകാരിയായ മുത്തശിയുടെ സ്വർണ്ണ മാല മോഷ്ടിച്ച ഇരുപത്തിയാറുകാരൻ കൊച്ചുമകൻ അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20 നായിരുന്നു തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ മാല മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിൻ പൊട്ടിച്ചത്.

കാമുകിയെ വിവാഹം ചെയ്യാൻ പണം കണ്ടെത്താനായിരുന്നു മാല പൊട്ടിച്ചതെന്ന് ബെസ്റ്റിൻ പൊലീസിന് മൊഴി നൽകി. ബെസ്റ്റിൻ അങ്കമാലിയിലെ സ്വർണ്ണക്കടയിൽ വിറ്റ മാല പൊലീസ് കണ്ടെത്തിയിട്ടുണ്ട്.