വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 20 കാരന്‍ അറസ്റ്റില്‍

0
65

കോട്ടയം: വിവാഹ കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി 20 ഏക്കര്‍ പൊട്ടന്‍കാട് കൊല്ലംകുന്നേല്‍ വീട്ടില്‍ അലന്‍ സാം സിബി(20)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയം ഭാവിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പെരുമ്പാവൂരില്‍ നിന്നും പിടികൂടുകയുമായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.ആര്‍ ബിജു, എസ്.ഐ കുര്യന്‍ മാത്യു, പി.എല്‍ സനീഷ്, സുനില്‍കുമാര്‍, സി.ജി അനൂപ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.