കോട്ടയം: കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കുമെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസന് വിവരക്കേടാണെന്നും പി.സി ജോർജ്.
യു.ഡി.എഫിൽ എടുത്താലും വേണ്ട. കോൺഗ്രസ് മുന്നണിയിൽ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷ്ണമായി നിൽക്കുന്ന മുന്നണി കാല് വാരും. എന്നെ എടുക്കാമോ എന്ന് ഞാൻ ചോദിച്ചിട്ടില്ല. പി.സി ജോർജ് പറഞ്ഞു.
യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുള്ളതായി മുമ്പ് പി.സി
വ്യക്തമാക്കിയിരുന്നു. എന്നാൽ, യു.ഡി.എഫിൽ തന്നെ എടുക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ യു.ഡി.എഫിലേക്കില്ലെന്ന് പി.സി ജോർജ് വ്യക്തമാക്കിയത്. കോൺഗ്രസിലെ ഒരു വിഭാഗം പി.സി ജോർജിന്റെ പാർട്ടിയെ എതിർത്തതോടെയാണ് ജനപക്ഷത്തിന്റെ മുന്നണിപ്രവേശം പ്രതിസന്ധിയിലായത്.