മഴകനത്തു, കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0
159

അതിതീവ്ര മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മീനച്ചിലാറിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കണം. യാത്രകള്‍ കഴിവതും ഒഴിവാക്കി വീടുകളില്‍ സുരക്ഷിതരായിരിക്കണം. വെള്ളം കയറിയത് കാണാന്‍ പോകുന്ന വിനോദാത്മകമായ പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയംമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.