കൊച്ചി: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ മുറിയിൽ കയറി കയ്യേറ്റം ചെയ്‌തെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി ഈ ഒക്ടോബർ മുപ്പതിനാണ് വിധി പറയുന്നത്.
വിധി പറയുന്നതുവരെ അറസ്റ്റ് ചെയ്യാരുതെന്ന് കോടതി പോലീസിനോട് നിർദേശിച്ചു.
മുമ്പ് ഭാഗ്യലക്ഷ്മിയും കേസിലെ മറ്റുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. ഇതോടെ ഹൈക്കോടതിയിൽ ഇവർ ഹർജി സമർപ്പിക്കുകയായിരുന്നു.