ഭാര്യ ജീവനൊടുക്കിയ സംഭവം, ഭര്‍ത്താവ് അറസ്റ്റില്‍

0
27

മലപ്പുറം: ഭാര്യ ജീവനൊടുക്കിയ സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അലക്‌സ് അലോഷ്യസ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം പതിനഞ്ചിനാണ് അലക്‌സ് അലോഷ്യസിന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായ ജിന്‍സിയെ മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ പീഡനമാണ് ജിന്‍സി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു.