ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവ് തൂങ്ങിമരിച്ചു, പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ

0
646

മലപ്പുറം: ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവ് തൂങ്ങിമരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തെ കാരപ്പുറം വെള്ളാരമുണ്ട കണ്ണംചിറ തോമസ്‌കുട്ടി എന്ന ബിനോയിയാണ്(46) മരിച്ചത്. ടാപ്പിങ് നടത്തുന്ന റബർ തോട്ടത്തിലാണ് തൂങ്ങിയ നിലയിൽ ബിനോയിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ ബിനോയ് ചൊവ്വാഴ്ച വീടിനു സമീപമുള്ള തോട്ടത്തിലേക്കു പോയി. ഈ സമയം വീടിനു പുറത്തിറങ്ങിയ ബിനോയിയുടെ അമ്മ ക്ലാരമ്മയാണ് ശുചിമുറിക്ക് മുന്നിൽ രക്തം വാർന്നുകിടക്കുന്ന ഷോബിയെ കണ്ടെത്തിയത്.

ക്ലാരമ്മയുടെ നിലവിളി കേട്ട കുട്ടികൾ സമീപമുള്ള ബന്ധുവീട്ടിൽ വിവരം അറിയിച്ചു. സ്ഥലത്തത്തെിയ ബന്ധുക്കൾ വിവരം ബിനോയിയെ അറിയിക്കുന്നതിനായി തോട്ടത്തിലത്തെിയപ്പോഴാണ് ഇയാളെ റബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും ബിനോയ് മരിച്ചു. തലയ്ക്ക് പിറകിലും താടിയെല്ലിനും സാരമായി പരിക്കേറ്റ ഷോബിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബവഴക്കാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷം പാലാങ്കര വട്ടപ്പാടം സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ വൈകിട്ട് ആറരയോടെ ബിനോയിയുടെ മൃതദേഹം സംസ്‌കരിച്ചു. പരേതനായ ജോസഫാണ് ബിനോയിയുടെ പിതാവ്. അക്ഷയ്, അനീഷ എന്നിവർ ബിനോയിയുടെ മക്കളാണ്.