പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

0
689

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം തൊഴിലാളി തൂങ്ങിമരിച്ചു. ഓടയ്ക്കാലിയിലാണ് ഭാര്യയെ കൊന്ന ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒഡിഷ സ്വദേശി വിഷ്ണുക്കാര പ്രഥാനാണ് ഭാര്യ ഭാര്യ സിലക്കാര പ്രഥാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്. ഓടയ്ക്കാലിയിലെ നൂലേലിയിലാണ് ഇവർ താമസിച്ചിരുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.