ജനം നോക്കി നില്‍ക്കെ പത്തനംതിട്ട ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി അമ്പിളി അമ്പിളിയെയാണ് ഭര്‍ത്താവ് സത്യപാലന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അമ്പിളിയുടെ കഴുത്തിലാണ് വെട്ടേറ്റത്. സാരമായി പരുക്കേറ്റ അമ്പിളിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. അമ്പിളി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
സത്യപാലനെ അറസ്റ്റ് ചെയ്ത പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അകന്ന് കഴിയുന്ന ഭാര്യയുമായി ഇന്ന് രാവിലെ സത്യപാലന്‍ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അമ്പിളി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ജോലിയ്ക്കെത്തിയപ്പോഴാണ് സത്യപാലന്‍ ഇവരെ ആക്രമിച്ചത്.