ഭാര്യയുടെ തലയില്‍ വെട്ടുകത്തികൊണ്ട് വെട്ടി, ഭര്‍ത്താവ് അറസ്റ്റില്‍

0
26

മാന്നാര്‍ : ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാവുക്കര കളത്തൂരെത്ത് വീട്ടില്‍ അനിത (47)യെ തലയ്ക്ക് വെട്ടിയ കേസില്‍ ഭര്‍ത്താവ് സഹദേവനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

വീട്ടിലുണ്ടായിരുന്ന ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് സഹദേവന്‍ ഭാര്യയുടെ തലയ്ക്ക് വെട്ടിയത്.

തലയ്ക്ക് ഗുരുതരമായി മുറിവേറ്റ അനിത പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.