ഭാര്യയെ ചൂടുള്ള ഇസ്തിരിപ്പെട്ടികൊണ്ട് അക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

0
24

മലപ്പുറം: ഭാര്യയെ ചൂടുള്ള ഇസ്തിരിപ്പെട്ടികൊണ്ട് അക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചാണയില്‍ താമസിക്കുന്ന യുവതിയെ ഭര്‍ത്താവ് പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) ആണ് ക്രൂരമായി മര്‍ദിച്ചത്. വനിതാ എസ് ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 11 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഭാര്യയെ ഇയാള്‍ നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ഭാര്യയുടെ പരാതി നല്‍കിയിട്ടും പൊലീസ് റിഷാദിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ
മഹിളാ അസ്സോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം ശക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊന്നാനി സി ഐ പറയുന്നത്. പ്രതിയെ പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു