നീരൊഴുക്ക് ശക്തം; ഇടുക്കി ഡാം നാളെ തുറക്കും

0
651

മഴ ശക്തമായതിനെ തുടർന്ന് ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ 10 നാണ് അണക്കെട്ട് തുറക്കുക. 50 ഘനയടി വെള്ളമാണ് ഇടുക്കിയിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുകയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2382.88 അടിയാണ്. 2383.54 ആണ് അണക്കെട്ടിന്റെ അപ്പർ റൂൾ കർവ്. വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ തുടരുന്നതിനാലും ശക്തമായ നീരൊഴുക്കും മൂലം ജലനിരപ്പ് റൂൾകർവ് പരിധിയിലെത്തുമെന്നാണ് വിലയിരുത്തൽ.അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2408.50 അടിയാണ്. അണക്കെട്ട് തുറക്കുന്നത് കണക്കിലെടുത്ത് പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടുന്നതിൽ ആലുവ പെരിയാറിലെ ജലനിരപ്പ് കൂടി കണക്കിലെടുത്തു മാത്രമാകും തീരുമാനമെടുക്കുക