പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 19 വയസുകാരനായ ബന്ധു അറസ്റ്റില്‍

0
25

ഇടുക്കി : ഇടുക്കിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 വയസുകാരനായ ബന്ധു അറസ്റ്റില്‍. മുരിക്കാശേരിയില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവാണ് അറസ്റ്റിലായത്.

ശാരീരിക വിഷമതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപെട്ടു.

കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്. വിവാഹപ്രായമാവുമ്പോള്‍ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം നല്‍കിയായിരുന്നു പീഡനം നടത്തിയതെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.