ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചു

45
1095

ന്യൂഡൽഹി: കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനാണ്അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. എൽ.ഡി.എഫിലേക്ക് പോയ ശേഷം എം.പി സ്ഥാനം ജോസ്.കെ മാണി രാജിവെക്കാത്തതിനെതിരെ കോൺഗ്രസ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. എം.പി സ്ഥാനം രാജിവെച്ചതോടെ നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് ജോസ് കെ മാണി മത്സരിക്കുമെന്നാണ് സൂചന.

അതേസമയം, ജോസ് കെ.മാണി രാജിവച്ച ഒഴിവിൽ വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് ലഭിക്കുമെന്നും സൂചനകളുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടികൾ ലഭിച്ചതോടെയാണ് രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്.

കേരള കോൺഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. മുതിർന്ന നേതാക്കളായ സ്റ്റിഫൻ ജോർജ്, പികെ സജീവ്, പിടി ജോസ് എന്നിവർക്കാണ് സാധ്യത.

45 COMMENTS