എം.എൽ.എ കെ.എം ഷാജിയ്ക്ക് ഹൃദയാഘാതം

38
1109

കോഴിക്കോട്: അഴീക്കോട് എം.എൽ.എ കെ.എം ഷാജിയ്ക്ക് ഹൃദയാഘാതം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് എം.എൽ.എയുള്ളത്.

അഴിക്കോട് ഹൈസ്‌ക്കൂളിൽ പ്‌ളസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ കേസിൽ കഴിഞ്ഞ ദിവസം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്തിരുന്നു. ഷാജിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പോകണം. ഷാജിയെ ആൻജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കിയതായാണ് വിവരം.

38 COMMENTS